Thodupuzha

കെ – റെയില്‍ വിരുദ്ധ സമരം നടത്തി

മൂലമറ്റം: ബി.ജെ.പി അറക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ – റെയില്‍ വിരുദ്ധ സമരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ് അജി ഉദ്ഘാടനം ചെയ്തു. അറക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.എ വേലുക്കുട്ടന്‍ മുഖ്യ പ്രഭാഷണം നടത്തി. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ശ്രീവിദ്യ രാജേഷ്, എസ്.ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. പ്രമോദ്, തൊടുപുഴ മണ്ഡലം വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ ,മഹിളാ മോര്‍ച്ച നേതാക്കളായ മിനി സുധീപ്, വല്‍സ ബോസ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു, യുവമോര്‍ച്ച ജില്ലാ ഭാരവാഹികളായ അജിത്ത് ഇടവെട്ടി, അഭിറാംമേനോന്‍ , അഭിജിത്ത്, ഉത്രാടം കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!