ChuttuvattomThodupuzha

കെ കരുണാരന്റെ പതിമൂന്നാമത് ചരമവാര്‍ഷികം ആചരിച്ചു

തൊടുപുഴ : ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ കരുണാരന്റെ പതിമൂന്നാമത് ചരമവാര്‍ഷികം ആചരിച്ചു. പുതിയൊരു വികസന സങ്കല്പത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു കെ കരുണാകരന്‍ എന്നും അതിനുദാഹരണമാണ് നെടുമ്പാശ്ശേരി വിമാനത്താവളവും കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയവും എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എസ് അശോകന്‍ അനുസ്മരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ജെ അവിര അധ്യക്ഷത വഹിച്ചു. മുന്‍ ഡി സിസി പ്രസിഡന്റ് ജോയ് തോമസ്, ഡിസിസി സെക്രട്ടറിമാരായ എന്‍ ഐ ബെന്നി, ടി ജെ പീറ്റര്‍,നിഷാ സോമന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, എന്‍ കെ ബിജു, മനോജ് കോക്കാട്ട്, സുരേഷ് രാജു, എസ് ഷാജഹാന്‍, സി എസ് മഹേഷ്,റോബിന്‍ മൈലാടി, വി ജി സന്തോഷ്‌കുമാര്‍, പി എസ് ജേക്കബ്, പി വി അച്ചാമ്മ, കെ പി റോയ്,ഷാഹുല്‍ മങ്ങാട്ട്, ഷാനു ഷാഹുല്‍, കെജി സജിമോന്‍, ഫ്രാന്‍സിസ് കുറുന്തോട്ടി,ടോമി പാലക്കന്‍,മണ്ഡലം പ്രസിഡണ്ട് മാരായസെബാസ്റ്റ്യന്‍ മാത്യു, മാര്‍ട്ടിന്‍ ജോസഫ്, സജയകുമാര്‍, രാജേഷ് ബാബു, എം എച്ച് സജീവ്, ശാലിനി ശശി, ബിന്ദു ദിനേശ്,നൗഷാദ് കെ എച്ച്, എംപി അഷ്രഫ്, ജോര്‍ജ് ജോണ്‍,ശരീഫ് പാലാമല, ഫിലിപ്പ് ജോമോന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!