Idukki

കെ.സുരേന്ദ്രന്റെ പദയാത്ര ഇന്ന് ഇടുക്കി ലോകസഭാ മണ്ഡലത്തില്‍

തൊടുപുഴ: ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് ഇടുക്കി ലോകസഭാ മണ്ഡലത്തില്‍ പര്യടനം നടത്തും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ രാജ്യത്തെ പൗരന്മാരുടെ മുന്നിലെത്തിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശം. 9.30ന് ഇടുക്കി ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ കോതമംഗലത്ത് നിന്നും പര്യടനത്തിന് തുടക്കമാകും. വിവിധ സാമുദായിക സംഘടനാ നേതാക്കളുമായും മണ്ഡലത്തിലെ വോട്ടര്‍മാരുമായും കൂടിക്കാഴ്ച നടത്തും. 11.30 കോതമംഗലം ചെറിയ പള്ളിയില്‍ ഹാളില്‍ നടക്കുന്ന ആശയവിനിമയ പരിപാടിയില്‍ പങ്കെടുക്കും. 12.30ന് തൊടുപുഴ ഹൈറേഞ്ച് ഹോട്ടലില്‍ മാധ്യമ പ്രവര്‍ത്തകരെ കാണും.

1ന് മുതിര്‍ന്ന നേതാവും ഭാരതീയ ജനസംഘത്തിന്റെ മുന്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന സംഘനാ ജനറല്‍ സെക്രട്ടറിയും ആയിരുന്ന പി. നാരായണനെ സന്ദശിക്കും. 1.30ന് കാഞ്ഞിരമറ്റം കോളനി സന്ദര്‍ശിച്ച് അവരോടൊപ്പം ഉച്ച ഭക്ഷണം കഴിക്കും. 3ന് മങ്ങാട്ടുകവലയിലെ നഗരസഭാ ബസ് സ്റ്റാന്റിനു സമീപം നടക്കുന്ന പൊതുയോഗത്തില്‍ മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. എന്‍.ഡി.എ യുടെ ദേശീയ – സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും. 5ന് മങ്ങാട്ടുകവലയില്‍ നിന്നും ആരംഭിക്കുന്ന പദയാത്രയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മറ്റ് നേതാക്കള്‍ക്കും ഒപ്പം ആയിരങ്ങള്‍ അണി ചേരും. തൊടുപുഴ നഗരം ചുറ്റി മടക്കത്താനത്ത് പദയാത്ര സമാപിക്കും.

 

Related Articles

Back to top button
error: Content is protected !!