Thodupuzha

തൊടുപുഴയില്‍ കാപ്പാ നിയമപ്രകാരം ഒരാള്‍ അറസ്റ്റില്‍

 

തൊടുപുഴ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവരെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കുന്നതിന്റെ ഭാഗമായി തൊടുപുഴയില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കാരിക്കോട് അണ്ണായിക്കണ്ണം ശാരദക്കവല കുരുവിക്കുന്നേല്‍ മൊട്ട സജി ആണ് അറസ്റ്റിലായത്. കഞ്ചാവ് വില്‍പ്പനയും ഗുണ്ടാ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഡിവൈ.എസ്.പി ജിംപോളിന്റെ നിര്‍ദേശ പ്രകാരം സി.ഐ വി.സി.വിഷ്ണുകുമാര്‍, എസ്.ഐ ബൈജു പി.ബാബു, പോലീസ് ഉദ്യോഗസ്ഥരായ ഷംസുദ്ദീന്‍, മാഹിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Related Articles

Back to top button
error: Content is protected !!