ChuttuvattomMuthalakodam

മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ജിഎച്ച്എസില്‍ കാഡ്സ് പച്ചക്കുടുക്ക പദ്ധതിക്ക് തുടക്കം

തൊടുപുഴ: മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷത്തെ കാഡ്സ് പച്ചക്കുടുക്ക പുനരാരംഭിച്ചു. തൊടുപുഴ കാഡ്സിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പച്ചക്കുടുക്ക പദ്ധതി കാര്‍ഷിക മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷഹന ജാഫര്‍ ഈ വര്‍ഷത്തെ കാഡ്സ് പച്ചക്കുടുക്ക പദ്ധതി ഉദ്ഘാടനം ചെയ്തു. കാഡ്സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രെസ് സുനി എം. കുര്യന്‍ മരിയറ്റ് ജോസ്, പച്ചകുടുക്ക കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് തോമസ്,സ്‌കൂള്‍ കമ്പനി കോ-ഓര്‍ഡിനേറ്റര്‍ റിനി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!