Thodupuzha

കളമശ്ശേരി ബോംബ് സ്‌ഫോടനം: ചികിത്സയിലിരുന്ന വണ്ടമറ്റം സ്വദേശി വീട്ടമ്മ മരിച്ചു

തൊടുപുഴ: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വണ്ടമറ്റം കുളങ്ങരത്തൊട്ടിയില്‍ ലില്ലി ജോണാണ് (74) മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് റവന്യൂ ജീവനക്കാരൻ കെ.എ. ജോൺ കഴിഞ്ഞ രണ്ടിന് മരിച്ചിരുന്നു. നെടുമറ്റം സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയായിരുന്നു ലില്ലി ജോൺ. സംസ്കാരം പിന്നീട്. മക്കള്‍: ലിജോ (ബിസിനസ്, മുതലക്കോടം), ലിജി (എറണാകുളം), ലിന്റോ (യു.എസ്.എ). മരുമക്കള്‍: മിന്റു കളത്തൂര്‍ മഠത്തില്‍ പള്ളിക്കത്തോട്, സൈറസ് വടക്കേ കുടിയിരുപ്പില്‍ കൂത്താട്ടുകുളം, റീന. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.

Related Articles

Back to top button
error: Content is protected !!