Thodupuzha

കിളിക്കൊഞ്ചല്‍-വയോമധുരം പദ്ധതികളുടെ ഉദ്ഘാടനം

 

ഇളംദേശം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം കിളിക്കൊഞ്ചല്‍, വയോ മധുരം, എന്നീ പദ്ധതികളുടെ വിതരണംബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍ അധ്യക്ഷത വഹിച്ച യോഗം പി. ജെ.ജോസഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. അംഗന്‍വാടികളില്‍ മെത്ത, സ്മാര്‍ട്ട് ടി.വി, പെന്‍ ഡ്രൈവ് എന്നിവ നല്‍കുന്ന പദ്ധതിയാണ് കിളിക്കൊഞ്ചല്‍.

ഇതുപ്രകാരം 120 അംഗന്‍വാടികള്‍ക്ക് മെത്തയും 137 അംഗന്‍വാടികള്‍ക്ക് സ്മാര്‍ട്ട് ടി വിയും 140 അംഗന്‍വാടികള്‍ക്ക് പെന്‍ഡ്രൈവുമാണ് കിളിക്കൊഞ്ചല്‍ പദ്ധതി പ്രകാരം വിതരണം ചെയ്തത്.

ബി.പി.എല്‍ കുടംബങ്ങളിലെ പ്രമേഹ രോഗികളായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതിയാണ് വയോമധുരം . ഈ പദ്ധതി പ്രകാരം സാമൂഹിക നീതി വകുപ്പ് ജില്ലയില്‍ 108 പേര്‍ക്ക് അനുവദിച്ച ഗ്ലൂക്കോമീറ്റര്‍, ഇളംദേശം ബ്ലോക്കിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട 19 കുടുംബങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്തി.

ജില്ലാ പഞ്ചായത്ത് അംഗം പ്രഫ. എം.ജെ.ജേക്കബ്, കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി, വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എ., ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടോമി കാവാലം, സിബി ദാമോദരന്‍, ആന്‍സി സോജന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ജോണ്‍ , അഡ്വ. ആല്‍ബര്‍ട്ട് ജോസ് , രവി കെ.കെ., ഡാനിമോള്‍ വര്‍ഗീസ്, നൈസി ഡെനില്‍, ജിജി സുരേന്ദ്രന്‍, ടെസിമോള്‍ മാത്യു, മിനി ആന്റണി, ഇളംദേശം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അജയ് എ.ജെ., ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, ആലക്കോട് ഗ്രാമപഞ്ചായത്ത് അംഗം ലിഗില്‍ ജോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഓ. ജാനറ്റ് എം സിറിയക്ക് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!