ChuttuvattomThodupuzha

കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ 8-ാമത് കുടുംബ സംഗമവും സംസ്ഥാന സമ്മേളനവും ഇന്ന്

തൊടുപുഴ : കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ 8-ാമത് കുടുംബ സംഗമവും സംസ്ഥാന സമ്മേളനവും വെള്ളിയാഴ്ച നടക്കും . 5ന് തൊടുപുഴ ജോഷ് പവലിയനില്‍ നടക്കുന്ന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. കാരുണ്യ പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എംഎല്‍എ, എം.എം. മണി എംഎല്‍എ, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍, ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.വി. ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുക്കും. മയക്കുമരുന്നുകളുടെ ലഭ്യത, ലഹരികൂടിയ വിദേശമദ്യത്തിന്റെ ഉപയോഗം, അശാസ്ത്രീയ നിയമങ്ങള്‍ എന്നിവ കാരണം കള്ള് വ്യവസായം ഗുരുതര പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!