ChuttuvattomThodupuzha

കനല്‍ കലാവേദി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി

തൊടുപുഴ: എന്‍ജിഒ യൂണിയന്‍ കലാകായിക സമിതിയായ കനല്‍ കലാവേദിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും നാലു വര്‍ഷബിരുദവും എന്ന വിഷയത്തില്‍ സെമിനാറും കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി. തൊടുപുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ സെമിനാര്‍ മഹാത്മ ഗാന്ധി സര്‍വകലാശാല സെനറ്റംഗം ഡോ. സിമി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

എന്‍ജിഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.കരിയര്‍ കൗണ്‍സിലര്‍ ബാബു പള്ളിപ്പാട്ട് കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം ഹാജറ, സംസ്ഥാന കമ്മിറ്റിയംഗം എസ്് സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.കെ പ്രസുഭകുമാര്‍, സജിമോന്‍ ടി മാത്യു നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!