Thodupuzha

കരിങ്കുന്നം സ്റ്റേഷനിലെ പൊലീസുകാരനെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തു

തൊടുപുഴ: പൊലീസുകാരനെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തു. കരിങ്കുന്നം സ്റ്റേഷനിലെ സിപിഒ ജിമ്മി ജോസിനെതിരെയാണ് നടപടി സ്വീകരിച്ചത്. അവധി കാലയളവിന് ശേഷവും സര്‍വീസില്‍ തിരികെ കയറാതിരുന്നതിനാലാണ് ജിമ്മിയെ സര്‍വീസില്‍ നിന്ന് നീക്കിയത്. 107ദിവസത്തെ ശമ്പളരഹിത അവധിയാണ് ജിമ്മി എടുത്തത്. ശേഷം 2022 ജനുവരി 16ന് തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. എന്നാല്‍ ഇയാള്‍ തിരികെ ജോയിന്‍ ചെയ്തില്ല. വിദേശത്തായിരുന്ന ഭാര്യയുടെ അടുത്ത് പോകാനായാണ് അവധിയെടുത്തത്. വകുപ്പില്‍ നിലനില്‍ക്കുന്ന സര്‍ക്കുലര്‍ പ്രകാരം അവധിയെടുത്ത് മടങ്ങിവരാതിരുന്ന ജിമ്മിയെ ഒളിച്ചോടിയതായി കണക്കാക്കി. ശേഷം അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്താന്‍ കാളിയാര്‍ ഇന്‍സ്‌പെക്ടര്‍ എച്ച് എന്‍ ഹണിയെ ചുമതലപ്പെടുത്തി. ജിമ്മി വിദേശത്ത് തന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചതായും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി.

 

Related Articles

Back to top button
error: Content is protected !!