KarimannurLocal Live

കരിമണ്ണൂര്‍  ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് എ.എം ദേവസ്യയുടെ ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു

കരിമണ്ണൂര്‍ : ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് എ.എം ദേവസ്യയുടെ ഒന്നാമത് ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് രാജു ഓടയ്ക്കലിന്റെ അധ്യക്ഷതയില്‍ കരിമണ്ണൂര്‍ മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഡിസിസി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍, മുന്‍ ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ്, നേതാക്കളായ ജോണ്‍ നെടിയപാല, എന്‍.ഐ.ബെന്നി, ടി. ജെ. പീറ്റര്‍, ഇന്ദു സുധാകരന്‍, ജാഫര്‍ഖാന്‍ മുഹമ്മദ്,ജോസ് ഊരക്കാട്ടില്‍, ബേബി തോമസ്,മനോജ് കോക്കാട്, ടോണി തോമസ്,ജോപ്പി സെബാസ്റ്റ്യന്‍, ടി.കെ നാസര്‍,ബിന്ദു പ്രസന്നന്‍, ജോജോ ജോസഫ് തുടങ്ങിയവര്‍ അനുസ്മരണ സന്ദേശം നല്‍കി.

പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ തോമസ്,പി. എസ്.ഭാസ്‌കരന്‍ എം.എ. ബിജു സുരേഷ് ബാബു, മണ്ഡലം പ്രസിഡന്റുമാരായ മനോജ് തങ്കപ്പന്‍, ജോഷി എടാട്ട്, ഷാഹുല്‍ ഹമീദ്, ജിജോ ജോസഫ്, സി. വി ജോമോന്‍, കെ.എം ഹംസ, കെ.എം. ജോസ്,സജീവ് മുണ്ടക്കല്‍, നേതാക്കളായ ജോയി കട്ടക്കയം, സോമി വട്ടക്കാട്ട്, ജോണ്‍സന്‍ കുര്യന്‍, സോമി പുളിക്കന്‍, ബിബിന്‍ അഗസ്റ്റിന്‍, വി.എം. ചാക്കോ, ബിലാല്‍ സമദ്, സന്തോഷ് മണക്കാട്, അനീഷ് കിഴക്കന്‍, എ.എന്‍ ദിലീപ്, ജിജി അപ്രേം ജേക്കബ് മണക്കാട്,ഹെന്‍ട്രി ജോര്‍ജ്, ആന്‍സി സിറിയക്, സോണി കിഴക്കേക്കര തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!