KarimannurThodupuzha

കരിമണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജു ഓടക്കന്‍ സ്ഥാനം ഏറ്റെടുത്തു

കരിമണ്ണൂര്‍ : കോണ്‍ഗ്രസ് പാര്‍ട്ടി ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നും അത് രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിത ആവശ്യമായി തീര്‍ന്നിരിക്കുകയാണ് എന്നും ഡിസിസി പ്രസിഡന്റ് സി പി മാത്യു. കരിമണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജു ഓടയ്ക്കന്‍ സ്ഥാനം ഏറ്റെടുത്ത ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അനാവശ്യ കേസുകള്‍ എടുക്കുന്ന പിണറായി കേന്ദ്രം ഭരിക്കുന്ന മോഡിക്ക് പരിശീലനം നടത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് കോണ്‍ഗ്രസ് ആക്ടിംഗ് പ്രസിഡന്റ് ജോയി തലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് ആമുഖപ്രഭാഷണം നടത്തി തുടര്‍ന്ന് മിനിറ്റ്‌സ് കൈമാറി യോഗത്തില്‍ ആശംസകളറിയിച്ചുകൊണ്ട് ജോണ്‍ നെടിയ പാല,ഇന്ദു സുധാകരന്‍,സി പി കൃഷ്ണന്‍, റ്റി ജെ പീറ്റര്‍,ചാര്‍ലി ആന്റണി,ജാഫര്‍ഖാന്‍ മുഹമ്മദ്,മനോജ് കോക്കാട്,ടോണി തോമസ്,ടി കെ നാസര്‍,ബേബി തോമസ്,ജോബി സെബാസ്റ്റ്യന്‍,ഉല്ലാസ് മുള്ളരിങ്ങാട്,സജി കണ്ണമ്പുഴ,മനോജ് നൊമ്പ്രയില്‍,ബേബി തോമസ്,വി എം ചാക്കോ,കെ എം ഹംസ, ജോഷി എടാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!