ChuttuvattomThodupuzha

കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണച്ചടങ്ങുകള്‍ തിങ്കളാഴ്ച്ച നടക്കും

തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തില്‍ ജൂലൈ 17 തിങ്കളാഴ്ച്ച കര്‍ക്കിടകവാവിനോടനുബന്ധിച്ച് ബലിതര്‍പ്പണച്ചടങ്ങുകള്‍ നടക്കും. ക്ഷേത്രം മേല്‍ശാന്തി ദിലീപ് വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളും തിലഹവനം , കാല്‍ കഴുകിച്ചൂട്ട് തുടങ്ങി പ്രത്യേക ചടങ്ങുകളും അന്നേദിവസം ക്ഷേത്രത്തില്‍ നടക്കും. തിങ്കളാഴ്ച്ച നാല് മുതല്‍ ക്ഷേത്രക്കടവില്‍ പിതൃബലിതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിക്കും. പിതൃനമസ്‌കാരം , തിലഹോമം തുടങ്ങിയ വഴിപാടുകള്‍ ചെയ്യുന്നതിനായി പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് . പിതൃതര്‍പ്പണത്തിനായി എത്തിച്ചേരുന്ന ഭക്തര്‍ക്ക് പ്രഭാതഭക്ഷണവും ക്ഷേത്രത്തില്‍ നല്‍കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!