ChuttuvattomThodupuzha

കെ.സി.വൈ.എം സ്ഥാപകദിനം ആചരിച്ചു

അരിക്കുഴ:കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ 46-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു.കെ.സി.വൈ.എം @46 സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോതമംഗലം രൂപതയുടെ ആതിഥേയത്വത്തില്‍ അരിക്കുഴ സെന്റ്. സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ സ്ഥാപക ദിനാചരണം നടത്തപ്പെട്ടു. പുതിയ നിലപാടുകളും പുതിയ സാധ്യതകളും പുതിയ സമീപനങ്ങളും പുതിയ രീതികളും സ്വീകരിച്ച് പഴമയില്‍ നിന്നും വ്യത്യസ്തമായ പുതുമയില്‍ നിന്ന് സമൂഹത്തിന് മാതൃകയായി തീരുവാന്‍ യുവജനങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ച് കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍.ഫാ.ഡോ. പയസ്സ് മലേക്കണ്ടത്തില്‍ ഉദ്ഘാടന നിര്‍വ്വഹിച്ചു. അരിക്കുഴ യൂണിറ്റ് ഡയറക്ടര്‍ ഫാ. നിക്കോളാസ് മൂലശ്ശേരില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ഷാരോണ്‍ കെ.റെജി യോഗത്തിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി ടെന്നിസണ്‍, കോതമംഗലം രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍, കോതമംഗലം രൂപത പ്രസിഡന്റ് ജെറിന്‍ വര്‍ഗീസ്മംഗലത്തുകുന്നേല്‍, സംസ്ഥാന സെക്രട്ടറി അനു ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലിബിന്‍ മുരിങ്ങലത്ത്, സംസ്ഥാന സെക്രട്ടറി മറിയം റ്റി.തോമസ്, സംസ്ഥാന ട്രഷറര്‍ ഫ്രാന്‍സിസ് എസ്സ്. സംസ്ഥാന സിന്‍ഡിക്കേറ്റ് പോള്‍ സേവ്യര്‍, കോതമംഗലം രൂപതാ അസ്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പീച്ചാണിക്കുന്നേല്‍, രൂപതാ ജനറല്‍ സെക്രട്ടറി ഹെല്‍ഗ കെ. ഷിബു,കോതമംഗലം രൂപതാ ഭാരവാഹികള്‍, അരിക്കുഴ യൂണിറ്റ് പ്രസിഡന്റ് എഡ്വിന്‍,വൈസ് പ്രസിഡന്റ് കൊച്ചുറാണി, തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!