ChuttuvattomThodupuzha

കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോ. കണ്‍വന്‍ഷന്‍

തൊടുപുഴ: കേരള അഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 31 ന് തൊടുപുഴയില്‍. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന:സ്ഥാപിക്കുക, സിവില്‍ സര്‍വീസിന്റെ സംരക്ഷണം ഉറപ്പു വരുത്തുക, അഴിമതിക്കെതിരെ ജനങ്ങളും ജീവനക്കാരും ഒന്നിക്കുക, ഫെഡറലിസത്തെയും ഭരണഘടനയേയും തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക തുടങ്ങി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജോയിന്റ് കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ നവംബര്‍ 1 ന് കാസര്‍കോഡ് ആരംഭിച്ച് ഡിസംബര്‍ 7 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന സിവില്‍ സര്‍വീസ് സംരക്ഷണ കാല്‍നട യാത്ര വിജയത്തിനായാണ ജില്ലാ കണ്‍വന്‍ഷന്‍ 31 ന് ഉച്ചക്ക് 2 ന് തൊടുപുഴ ജോയിന്റ് കൗണ്‍സില്‍ എംപ്ലോയീസ് ഹാളില്‍ നടക്കും. നവംബര്‍ 20,21 തീയതികളിലാണ് ജില്ലയില്‍ സിവില്‍ സര്‍വീസ് സംരക്ഷണയാത്ര പര്യടനം നടത്തുന്നത്. കണ്‍വെന്‍ഷന്‍ കെ.എ.റ്റി.എസ്.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.അനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.റ്റി.വിനോദ് അധ്യക്ഷത വഹിക്കും.

 

Related Articles

Back to top button
error: Content is protected !!