Keralapolitics

കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ; പുതിയ പാര്‍ട്ടി രൂപീകരിച്ച് സജി മഞ്ഞക്കടമ്പില്‍

കോട്ടയം : കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ‘കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്’ എന്നായിരിക്കും പുതിയ പേര്. എന്‍ഡിഎയുടെ ഘടക കക്ഷിയായി പ്രവര്‍ത്തിക്കും. കോട്ടയത്ത് സജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് നിലപാട് വ്യക്തമാക്കിയത്. കേരള രാഷ്ട്രീയ നഭസില്‍ ഉദിച്ചുയരുന്ന പുതിയ പാര്‍ട്ടിയുടെ പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു.

റബര്‍ കര്‍ഷകര്‍ക്കു വേണ്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നതെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കാണ് ഞങ്ങളുടെ പിന്തുണ. സുസ്ഥിര കേന്ദ്രം സമൃദ്ധ കേരളം എന്ന മാണി സാറിന്റെ നയം ഞങ്ങള്‍ പിന്തുടരും. ബിജെപിയുടെ മുഴുവന്‍ ആശയങ്ങളോടും യോജിപ്പില്ലാത്ത കൊണ്ടാണ് ബിജെപിയില്‍ ചേരാത്തതെന്നും സജി പറഞ്ഞു.സജി എടുത്ത നിലപാടില്‍ അഭിമാനമണ്ടെന്നും റബര്‍ പ്രശ്‌നം അവസാനിപ്പിച്ചു കൊടുക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടായി നിന്നാല്‍ സാധിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

 

 

 

Related Articles

Back to top button
error: Content is protected !!