ChuttuvattomThodupuzha

ഇടത്പക്ഷ ഗവണ്‍മെന്റിനെയും മന്ത്രി റോഷി അഗസ്റ്റിനെയും അഭിനന്ദിച്ച് കേരളകോണ്‍ഗ്രസ് എം ആലക്കോട് മണ്ഡലം കമ്മിറ്റി

ആലക്കോട് : റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും, ആധുനിക നിലവാരത്തില്‍ ടാറിംഗ് നടത്തുന്നതിന് തുക അനുവദിക്കുകയും ചെയ്ത ഇടത്പക്ഷ ഗവണ്‍മെന്റിനെ അഭിനന്ദിച്ച് കേരളകോണ്‍ഗ്രസ് എം ആലക്കോട് മണ്ഡലം കമ്മിറ്റി.തെക്കും ഭാഗം അഞ്ചിരി വഴി കുട്ടപ്പന്‍ക്കവല റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും, കാരിക്കോട് തെക്കുംഭാഗം റോഡ് ആധുനിക നിലവാരത്തില്‍ ടാറിംഗ് നടത്തുന്നതിന് 4.93 കോടി രൂപ അനുവദിക്കുകയും ചെയ്തതിനാണ് ഇടത് പക്ഷ ഗവണ്‍മെന്റിനെ കേരള കോണ്‍ഗ്രസ് എം ആലക്കോട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചത് .

കഴിഞ്ഞ 15 വര്‍ഷം ആയി തകര്‍ന്ന് കിടന്ന റോഡ് ഗതാഗതയോഗ്യമാക്കുവാന്‍ വേണ്ടി മുന്‍കൈ എടുത്ത മന്ത്രി റോഷി അഗസ്റ്റിനെയും മണ്ഡലം കമ്മിറ്റി അഭിനന്ദിക്കുകയുണ്ടായി. മണ്ഡലം പ്രസിഡന്റ് തോമസ് മൈലാടൂരിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രൊഫ. കെ ഐ ആന്റണി ജിമ്മി മറ്റത്തിപാറ, മാതുവാരി കാട്ട്, ബെന്നി ചെറുവള്ളത്ത്, അനു കൊച്ചുപറമ്പില്‍, തോമസ് വട്ടപ്പാറ അപ്പച്ചന്‍ കിഴക്കേകര, സാജ മേത്തിരേട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!