Thodupuzha

ലഹരി മാഫിയയുടെ പിടിയില്‍ നിന്നും  വീണ്ടെടുക്കണം: കേരള കോണ്‍ഗ്രസ് (എം)

തൊടുപുഴ: ലഹരി മാഫിയയുടെ പ്രവര്‍ത്തനം തൊടുപുഴ മേഖലയില്‍ വ്യാപകമായിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വന്‍ നഗരങ്ങളില്‍ സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായി ലഹരി മാഫിയ തൊടുപുഴ പോലുള്ള ഇടത്തരം പട്ടണങ്ങളെ ലക്ഷ്യമാക്കിയിരിക്കുകയാണ്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് ഇത്തരം മാഫിയ സംഘം കൂടുതലായും ചൂഷണം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്ത്രപരമായ നീക്കത്തിലൂടെ എം.ഡി.എം.എ വില്‍പ്പനയ്ക്കാരെ പിടികൂടിയ പോലീസ്, എക്‌സൈസ് സേനകളെ യോഗം അഭിനന്ദിച്ചു. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയേടത്ത്, അപ്പച്ചന്‍ ഓലിക്കരോട്ട് ,ജോസ് കവിയില്‍, ബെന്നി പ്ലാക്കൂട്ടം,റോയി ലൂക്ക് പുത്തന്‍കളം, ഷാനി ബെന്നി പാമ്പയ്ക്കല്‍, സാന്‍സന്‍ അക്കകാട്ട്, ജോസ് മാറാട്ടില്‍, അബ്രഹാം അടപ്പുര്‍,പി.ജി ജോയി, ബെന്നി വാഴചാരിക്കല്‍, ജോസ് പാറപ്പുറം,കുര്യാച്ചന്‍ പൊന്നാമറ്റം, തോമസ് കിഴക്കേ പറമ്പില്‍, ജിജി വാളിയം പ്‌ളാക്കല്‍, തോമസ് വെളിയത്തുമ്യാലില്‍, സ്റ്റാന്‍ലി കീത്താപിള്ളി, ലിപ്‌സണ്‍ കൊന്നയ്ക്കല്‍, റോയി വാലുമ്മല്‍, ജോസ് മഠത്തിനാല്‍,ഡെന്‍സില്‍ വെട്ടിക്കുഴിചാലില്‍, എം.കൃഷ്ണന്‍, മാത്തുക്കുട്ടി നടുവിലേടത്ത് , രാജേഷ് പുത്തന്‍പുര തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!