ChuttuvattomThodupuzha

കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി

തൊടുപുഴ: ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാന്‍ നടപടി സ്വീകരിച്ച എല്‍ഡിഎഫ് സര്‍ക്കാരിനും മന്ത്രി റോഷി അഗസ്റ്റിനും അഭിവാദ്യം അര്‍പ്പിച്ച് കേരള കോണ്‍ഗ്രസ്-എം തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കെ.എം. മാണി ഭവനില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയേടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, സാന്‍സണ്‍ അക്കക്കാട്ട്, ജോസ് മാറാട്ടില്‍, ജോസ് മഠത്തിനാല്‍, ജോജോ അറയ്ക്കകണ്ടം, ബാബു ചൊള്ളാനി, സ്റ്റാന്‍ലി കീത്തപിള്ളി, റോയ് വാലുമ്മേല്‍, ജോര്‍ജ് പാലക്കാട്ട്, സണ്ണി കടുത്തലകുന്നേല്‍, ലിപ്‌സണ്‍ കൊന്നയ്ക്കല്‍, ഡോണി കട്ടക്കയം, റോയ്‌സണ്‍ കുഴിഞ്ഞാലില്‍, അഡ്വ. കെവിന്‍ ജോര്‍ജ്, ജോസ് പാറപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!