ChuttuvattomThodupuzha

കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ മണ്ഡലം പ്രവര്‍ത്തക സമ്മേളനം നടത്തി

തൊടുപുഴ: കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ മണ്ഡലം പ്രവര്‍ത്തക സമ്മേളന ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. യോഗത്തില്‍ പാര്‍ട്ടി മെംബര്‍ഷിപ് വിതരണവും നടന്നു.സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡോണി കട്ടക്കയവും സഹപ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് (എം)ല്‍ ചേര്‍ന്നു. മണ്ഡലം പ്രസിഡന്റ് ലിഫ്‌സന്‍ മാത്യു അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ.ഐ.ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ, ജെസി ആന്റണി, ഷീന്‍ വര്‍ഗീസ്, ജോസ് കവിയില്‍, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, സാംസണ്‍ ആക്കക്കാട്ട്, അംബിക ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!