ChuttuvattomThodupuzha

തൊടുപുഴ റിവര്‍ വ്യൂ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം)

തൊടുപുഴ: റിവര്‍ വ്യൂ റോഡിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ മുന്‍സിപ്പല്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.റോഡിന്റെ ഇരു തലയ്ക്കലും വേണ്ട ബെല്‍ മൗണ്ട് ശാസ്ത്രീയമായിപ്ലാന്‍ ചെയ്യുന്നതില്‍ പൊതുമരാമത്ത് വകുപ്പിന് 12 വര്‍ഷം മുമ്പ് ഉണ്ടായ വീഴ്ചയാണ് ഇന്നും നേരിടുന്ന മുഖ്യ പ്രശ്‌നമെന്ന് കമ്മിറ്റി ആരോപിച്ചു.ധന്യന്തരി ജങ്ഷനില്‍ ഏറ്റെടുത്ത് പൊളിച്ചു മാറ്റേണ്ട പഴയ കെട്ടിടം എത്രയും വേഗം പൊളിച്ചു മാറ്റണം.

വെങ്ങല്ലൂര്‍ പാലം ജംഗ്ഷനില്‍ ഉദ്യോഗസ്ഥ കെടു കാര്യസ്ഥത മൂലം റോഡപകടങ്ങള്‍ വിളിച്ചുവരുത്തുന്ന നിലയിലാണ്. പുഴയോര നടപ്പാതയ്ക്ക് വേണ്ട നടപടിയും അടിയന്തിരമായി സ്വീകരിക്കണം എന്നും കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ജലസേചന വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കുന്നതിന് തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ഡോണി കട്ടക്കയം അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഉന്നത അധികാര സമിതി അംഗം പ്രഫസര്‍ കെ.ഐ ആന്റണി , കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന പ്രസിഡന്റ്  റെജി കുന്നംകോട്ട് ,പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ജെസി ആന്റണി , ഷീന്‍ വര്‍ഗീസ് , നേതാക്കളായ ലിപ്‌സണ്‍ മാത്യു , ബേബി പടിപ്പുര , ജയശങ്കര്‍ ഒഴിയാരത്ത് , സണ്ണി കാവപുരയ്ക്കല്‍ , മാത്തുക്കുട്ടി വെങ്ങല്ലൂര്‍ , ബേബിആലുങ്കല്‍ ,കൃഷ്ണന്‍ പാലക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!