Thodupuzha

കര്‍ഷക ദ്രോഹ നിയമം പിന്‍വലിച്ചത് സ്വാഗതാര്‍ഹം: കേരള കോണ്‍ഗ്രസ് (എം)

തൊടുപുഴ: വിവാദ കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു. പതിനൊന്നുമാസമായി തുടരുന്ന കര്‍ഷകരുടെ നിരന്തര പോരാട്ടത്തിന്റെ വിജയമാണ് മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രഖ്യാപനമെന്നും നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രഫ. കെ.ഐ ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ആമ്പല്‍ ജോര്‍ജ്, ജയകൃഷ്ണന്‍ പുതിയേടത്ത്, അപ്പച്ചന്‍ ഓലിക്കരോട്ട്, അഡ്വ. ബിനു തോട്ടുങ്കല്‍, മാത്യു വാരിക്കാട്ട്, ജോസ് കവിയില്‍, ബെന്നി പ്ലാക്കൂട്ടം, ജോസ് ഈറ്റക്കകുന്നേല്‍, കുര്യാച്ചന്‍ പൊന്നാമറ്റം, എബ്രഹാം സൈമണ്‍ മുണ്ടുപുഴക്കല്‍, ജോസി വേളാച്ചേരി, അംബിക ഗോപാലകൃഷ്ണന്‍, ജെസി ആന്റണി, ലാലി ജോസി, സജി മൈലാടി, ഷിജു പൊന്നാമറ്റം, ജോഷി കൊന്നയ്ക്കല്‍, ജിബോയിച്ചന്‍ വടക്കന്‍, സാന്‍സന്‍ അക്കക്കാട്ട്, റോയിസണ്‍ കുഴിഞ്ഞാലില്‍, കെവിന്‍ ജോര്‍ജ്, ശ്രീജിത്ത് ഒളിയറയ്ക്കല്‍, ജോജോ അറയ്ക്കക്കണ്ടം, തോമസ് വെളിയത്തുമ്യാലില്‍, ജോയി പാറത്തല, ഷീന്‍ വര്‍ഗീസ്, ജോണ്‍സ് നന്ദളത്ത്, ജിജോ കഴിക്കചാലില്‍, ജോര്‍ജ് പാലക്കാട്ട്, റോയി ലുക്ക് പുത്തന്‍ കളം, തോമസ് മൈലാടൂര്‍, ജോസ് കുന്നുംപുറം, ജോയി മേക്കുന്നേല്‍, എബ്രഹാം അടപ്പൂര്‍, സണ്ണി പിണക്കാട്ട്, മനോജ് മാത്യു, ജോമി കുന്നപ്പള്ളി, ജെഫിന്‍ കൊടുവേലി, ഡെന്‍സില്‍ വെട്ടിക്കുഴി ചാലില്‍, ജോസ് മാറാട്ടില്‍, അഡ്വ. മധു നമ്പൂതിരി, ജിജി വാളിയംപ്ലായ്ക്കല്‍, പി.ജി. ജോയി, ബെന്നി വാഴചാരിക്കല്‍, മാത്യു പൊട്ടംപ്ലാക്കല്‍, പി.ജി. സുരേന്ദ്രന്‍, സ്റ്റാന്‍ലി കീത്താപ്പിള്ളില്‍, ജോജി പൊന്നിന്‍ പുരയിടം, ജോസ് പാറപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!