Thodupuzha

ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്

6

തൊടുപുഴ: തൊടുപുഴയില്‍ നിന്നും മണക്കാട് – അരിക്കുഴ – പണ്ടപ്പിള്ളി വഴി അടിയന്തരമായി ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജി അറയ്ക്കല്‍ ആവശ്യപ്പെട്ടു. ജില്ലാ കൃഷിത്തോട്ടവും, കേരള ഫീഡ്‌സിന്റെ ഫാക്ടറിയും നിരവധി ആരാധനാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രൈവറ്റ് കമ്പനികളും ഉള്ള ഈ മേഖലയില്‍ രൂക്ഷമായ യാത്രാക്ലേശം അനുഭവപ്പെടുകയാണ്. ടൗണിലേയ്ക്കുള്ള ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സ്ഥലങ്ങളില്‍ ജോലിയ്ക്ക് പോകേണ്ടവര്‍ക്കും ടാക്‌സി വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. തൊടുപുഴയില്‍ നിന്നും വാഴക്കുളം വഴി മുവാറ്റുപുഴയ്ക്കുള്ള റൂട്ടില്‍ വാഹനത്തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നതിനാല്‍ തൊടുപുഴ – മണക്കാട് – പണ്ടപ്പിള്ളി വഴി മൂവാറ്റുപുഴയ്ക്ക് പുതിയ ബസ് സര്‍വീസുകള്‍ ആരംഭിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്നും ഷാജി അറയ്ക്കല്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!