ChuttuvattomThodupuzha

കേരളോത്സവം 2023; തൊടുപുഴ നഗരസഭയില്‍ ആലോചനയോഗം നടത്തി

തൊടുപുഴ: നഗരസഭയുടെ ആഭിമുഖ്യത്തില്‍ കേരളോത്സവം നടത്തുന്നത് സംബന്ധിച്ചുള്ള ആലോചന യോഗം നടത്തി. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ മാസം 21, 22 തീയതികളില്‍ നഗരസഭയിലെ വിവിധ വേദികളിലായിട്ടാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി,കലാ-കായിക കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി രാജശേഖരന്‍,കൗണ്‍സില്‍ അംഗങ്ങള്‍,മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, സിഡിഎസ് മെമ്പര്‍, സെക്രട്ടറി പ്രദീപ് രാജ്, യുവജനക്ഷേമ ബോര്‍ഡ് മുനിസിപ്പല്‍ കോര്‍ഡിനേറ്റര്‍ സഹല്‍, ഫുട്‌ബോള്‍ അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് സലിം കുട്ടി, ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. പ്രിന്‍സ് മറ്റം, ഷട്ടില്‍ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈജന്‍ സ്റ്റീഫന്‍,കായിക അധ്യാപകന്‍ ബോബു, വിവിധ സ്‌കൂളുകളിലെ പ്രതിനിധികള്‍, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!