Idukkipolitics

വികസന കാര്യങ്ങളില്‍ കേരളം വളരെ പിന്നില്‍ : ഡീന്‍ കുര്യാക്കോസ്

ഇടുക്കി : വികസന കാര്യങ്ങളില്‍ കേരളം വളരെ പിന്നിലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന വികസന പദ്ധതികള്‍ കൊണ്ടുവരാനും നടപ്പിലാക്കാനും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതികള്‍ മാത്രമാണ് ഇടതുപക്ഷം തങ്ങളുടെ നേട്ടമായി ഇപ്പോഴും ചൂണ്ടികാണിക്കുന്നത്. ദേവികുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ദേവികുളം നിയോജക മണ്ഡലത്തിലെ വട്ടവട, മാട്ടുപ്പെട്ടി, ചിന്ന കനാല്‍ പ്രദേശങ്ങളില്‍ ഡീന്‍ കുര്യാക്കോസ് പ്രചാരണം നടത്തും. രാവിലെ എല്ലപ്പെട്ടിയില്‍ നിന്നും ആരംഭിക്കുന്ന പര്യടനം വൈകിട്ട് ടാങ്കുകുടിയില്‍ സമാപിക്കും.

Related Articles

Back to top button
error: Content is protected !!