Thodupuzha

കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം

 

തൊടുപുഴ: കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി.കെ മനോജ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന കമ്മറ്റി അംഗം കെ. സലിംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനില്‍, ഡബ്ല്യു.സി.സി ജില്ലാ സെക്രട്ടറി എ. സുരേഷ്‌കുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്‍. ബിജുമോന്‍, ജില്ലാ സെക്രട്ടറി വി.ആര്‍ ബീനാമോള്‍, കെ.എല്‍.ഐ.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സാജന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ പ്രകാശ്, സംസ്ഥാന പ്രസിഡന്റ് പി.യു പ്രേമദാസന്‍, ജില്ലാ സെക്രട്ടറി എം.കെ റഷീദ്, ജില്ലാ ട്രഷറര്‍ ഷൈന്‍ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് സാബു കെ. തങ്കപ്പന്‍, ജോയിന്റ് സെക്രട്ടറി ബിയ സി. എസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഷൈന്‍ സെബാസ്റ്റ്യന്‍ (ജില്ലാ പ്രസിഡന്റ്) ,സാബു കെ തങ്കപ്പന്‍, അഷിത ലീലാ പോള്‍ (വൈസ് പ്രസിഡന്റുമാര്‍), വി കെ മനോജ് (ജില്ലാസെക്രട്ടറി), ജയരാജന്‍ കെ ആര്‍, അജീഷ സി ജി (ജോയിന്റ് സെക്രട്ടറിമാര്‍ ), സി.എസ് ബിയ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!