Thodupuzha

എന്‍.ജി.ഒ യൂണിയന്‍ സമ്മേളനം

തൊടുപുഴ: എന്‍.ജി.ഒ യൂണിയന്‍ തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.. എ അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് പി.എം മുഹമ്മദ് ജലീല്‍ അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി സി.എം ശരത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ എസ് ഡിനില്‍കുമാര്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടുംവരവ് ചെലവ് കണക്കുകളും സമ്മേളനം ഐക്യകണ്ടേന അംഗീകരിച്ചു. പുതിയ ഭാരവാഹികളായി സി.എം ശരത് (പ്രസിഡന്റ്), ജെയിംസ് ജോണ്‍,കെ. ടി ഹസീന, (വൈസ് പ്രസിഡന്റ്മാര്‍ ), പി.എം മുഹമ്മദ് ജലീല്‍ (സെക്രട്ടറി ), എന്‍.ജെ ബിജോയ്, പി.വി മനോജ് (ജോയിന്റ് സെക്രട്ടറിമാര്‍), എസ്.ഡിനില്‍കുമാര്‍ (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!