Thodupuzha

കേരള എൻ ജി ഒ യൂണിയൻ: പ്രാദേശിക സഹായ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ :കേരള സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ മെയ് രണ്ടു മുതൽ ജൂൺ മൂന്നുവരെ താലൂക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന പൊതുജന പരാതി പരിഹാര അദാലത്തിലേക്ക് അപേക്ഷ സമർപ്പിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രാദേശിക സഹായ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു.

ഇടുക്കിയിൽ പൈനാവ് കെ ജി ഒ എ ഓഫീസിലും തൊടുപുഴ, പീരുമേട്, കുമളി, നെടുംകണ്ടം, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിൽ എൻജിഒ യൂണിയൻ ഓഫീസിലുമാണ് സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വൈകിട്ട് മൂന്നു മുതൽ ആറു വരെ ഈ കേന്ദ്രങ്ങളിൽ സൗജന്യമായി അപേക്ഷ സമർപ്പിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.ഏപ്രിൽ 1 മുതൽ 10 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട സമയം. ജില്ലയിൽ മെയ് 15,16,18,22,23 തീയതികളിലായി നടക്കുന്ന താലൂക്ക് തല അദാലത്തുകളിൽ മന്ത്രിമാരായ വി എൻ വാസവൻ,റോഷി അഗസ്റ്റിൻ എന്നിവർ നേരിട്ട് സംബന്ധിക്കും.

സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനം പൈനാവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസ് തൊടുപുഴയിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ പീരുമേട്ടിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പി എൻ ബിജു,കുമളിയിൽ ഏരിയ സെക്രട്ടറി വി വിപിൻ ബാബു, കട്ടപ്പനയിൽ ഏരിയ സെക്രട്ടറി കെ വി ഷിജു, നെടുങ്കണ്ടത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ സി സജീവൻ, അടിമാലിയിൽ ജില്ലാ ട്രഷറർ പി എ ജയകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.

വിവിധ കേന്ദ്രങ്ങളിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് സുനിൽകുമാർ, ജില്ലാ പ്രസിഡണ്ട് സി എസ് മഹേഷ്, കെജിഒഎ ജില്ലാ പ്രസിഡണ്ട് ഡോ. ആർ രാജേഷ് തുടങ്ങിയവർ സംസാരിച്ചു ഏപ്രിൽ 10 വരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നതാണെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!