Thodupuzha

അവകാശ നിഷേധത്തിനെതിരെ പെന്‍ഷന്‍കാരുടെ സത്യാഗ്രഹം 2-ാം ദിവസം

 

തൊടുപുഴ: സംസ്ഥാനത്തെ പെന്‍ഷന്‍കാര്‍ക്ക് കുടിശികയായ 15 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ കുടിശിക ഉടന്‍ നല്‍കുക, ഒ.പി.യും ഓപ്ഷനും അനുവദിച്ചും എല്ലാ ചികിത്സാവിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയും മെഡിസെപ് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ സബ് ട്രഷറിക്കു മുന്‍പില്‍ രണ്ടാം ദിവസവും സത്യാഗ്രഹസമരം നടത്തി. രണ്ടാം ദിവസത്തെ സമരപരിപാടികള്‍ കെ.പി.സി.സി. മെമ്പര്‍ നിഷ സോമന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റോയി ജോര്‍ജ് അധ്യക്ഷത വഹിച്ചു. എന്‍.ഐ. ബെന്നി, ആല്‍ബര്‍ട്ട് ജോസ്, വി.എം. ഫിലിപ്പച്ചന്‍, ടി.ജെ. പീറ്റര്‍, ഐവാന്‍ സെബാസ്റ്റ്യന്‍, ട്രീസാ ജോസ്, ഗര്‍വാസിസ് കെ, സഖറിയാസ്, രാജേഷ് ബേബി, സി.എസ്. ഷെമീര്‍, റോജര്‍ മാത്യു, ജോസഫ് അഗസ്റ്റിന്‍, അനസ് പള്ളിവേട്ട, സി.ഇ. മൈതീന്‍, വി.എം. ജോസ്, ജോജോ ജയിംസ്, റോയി റ്റി. ജോസ് ആന്റണി, ഷെല്ലി ജോണ്‍, റോജര്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!