Thodupuzha

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ്:   വി.സി വിഷ്ണുകുമാര്‍ പ്രസിഡന്റ്, പി.കെ ബൈജു സെക്രട്ടറി

തൊടുപുഴ: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി വി.സി വിഷ്ണുകുമാറിനെയും (ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ തൊടുപുഴ), സെക്രട്ടറിയായി പി.കെ ബൈജുവിനെയും (തൊടുപുഴ പോലീസ് സ്റ്റേഷന്‍) തെരഞ്ഞെടുത്തു. അബ്ദുള്‍ കനി (ട്രഷറര്‍, അടിമാലി പി.എസ് ), ബിജു കെ ബേബി (വൈസ് പ്രസിഡന്റ്, ജില്ലാ ക്രൈം ബ്രാഞ്ച്), ബിജു പി.എം (ജോയിന്റ് സെക്രട്ടറി, എസ് എസ് ബി) എന്നിവരേയും കെ എസ് ഔസേഫ് (സ്‌പെഷ്യല്‍ ബ്രാഞ്ച്), ടി പി രാജന്‍ (സ്‌പെഷ്യല്‍ ബ്രാഞ്ച്) , എസ് ആര്‍ സുരേഷ് ബാബു (ഡി.എച്ച്.ക്യൂ, ഇടുക്കി), കെ.എന്‍ വിനോദ് (എസ് എസ് ബി, ഇടുക്കി) , സിന്ധുമോള്‍ കെ ടി (കരിങ്കുന്നം), വി.എസ് നവാസ് (വണ്ടന്‍മേട്) എന്നിവരെ ജില്ലാ നിര്‍വാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. അമ്പിളി കെ.കെ, സന്തോഷ് സജീവ് (സ്റ്റാഫ് കൗണ്‍സില്‍), ഷാജി എം.ഡി , സജി പി.സി (ഓഡിറ്റ് കമ്മറ്റി) എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാ ഹെഡ് ക്വാര്‍ട്ടറില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പുയോഗത്തില്‍ അഡീഷണല്‍ എസ്.പി മുഹമ്മദ് കബീര്‍ റാവുത്തര്‍ നിരീക്ഷകനും അബ്ദുള്‍ മജീദ് വരണാധികാരിയുമായിരുന്നു.

Related Articles

Back to top button
error: Content is protected !!