Thodupuzha

പരിഷത്ത് ജില്ലാ വാർഷികം അടിമാലിയിൽ

തൊടുപുഴ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇടുക്കി ജില്ല വാർഷികം മെയ് 12, 13 തിയതികളിലായി അടിമാലിയിൽ വച്ച് നടക്കും. 12ന് വൈകീട്ട് 7 മണിക്ക് ഓൺ ലൈനായി കില ഡയറക്ടർ ഡോ: ജോയ് ഇളമൺ ഉദ്ഘാടനം നിർവ്വഹിക്കും. ഇതോടൊപ്പം പരിഷത്ത് ഗാനസന്ധ്യയും ഒരുക്കിയിട്ടുണ്ട്. 13ന് രാവിലെ 10ന് അടിമാലി ഗവ: ഹൈസ്കൂൾ ഹാളിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലാ പ്രസിഡണ്ട് സി.ഡി. അഗസ്റ്റിന്റെ അധ്യക്ഷതയിൽ കൂടുന്ന വാർഷിക സമ്മേളനത്തിൽ പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ,
ജില്ലാ സെക്രട്ടറി വി.വി.ഷാജി, ട്രഷറർ ടി.എൻ. മണിലാൽ, കേന്ദ്ര നിർവ്വാഹക സമിതിയംഗം പി.എ. തങ്കച്ചൻ തുടങ്ങിയവർ സംസാരിക്കും. വാർഷികത്തിന്റെ അനുബന്ധമായി സോപ്പു നിർമ്മാണ പരിശീലനം, ശാസ്ത്ര അവബോധ ക്ലാസുകൾ, പരിഷത്ത് പുസ്തക പ്രചാരണങ്ങൾ നടന്ന് വരികയാണ്. പ്രതിനിധി സമ്മേളനത്തിൽ പരിഷത്തിന്റെ യൂണിറ്റുകളിൽ നിന്നായി നൂറു പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!