ChuttuvattomThodupuzha

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് ഇടുക്കി ജില്ലാ സമ്മേളനം

തൊടുപുഴ:കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ്  ജില്ലാ സമ്മേളനം തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഹാളില്‍ നടന്നു.കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡന്റ് ബി.സരളാദേവി അധ്യക്ഷത വഹിച്ചു.ഹിന്ദു സംസ്‌കാരം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പാല സെന്റ് തോമസ് കോളേജ് റിട്ട. സംസ്‌കൃത അധ്യാപകന്‍ ഡോ.സി.റ്റി.ഫ്രാന്‍സിസ് പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്‍.രാമചന്ദ്രന്‍,
ബി.എം.എസ്.ജില്ലാ സെക്രട്ടറി കെ.എം.സിജു, നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.സി.രാജേന്ദ്രകുമാര്‍, ഇളംദേശം ബ്ലോക്ക് സമിതി സെക്രട്ടറി സുരേന്ദ്രബാബു, സംസ്ഥാന കൗണ്‍സിലംഗം എം.എന്‍.ശശിധരന്‍, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ വൈ.പ്രസിഡന്റ് വി.എ നാരായണപിള്ള, വനിതാ അംഗം അനന്ദവല്ലി കെ.എ, സംസ്ഥാന കൗണ്‍സിലംഗം പി.എന്‍.ഉണ്ണികൃഷ്ണന്‍
ജില്ലാ കമ്മറ്റിയംഗം കെ.ആര്‍.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡന്റായി ബി.സരളാദേവി, സെക്രട്ടറി കെ.ആര്‍.രാമചന്ദ്രന്‍, ട്രഷറര്‍ എന്‍.ശശിധരന്‍ എന്നിവരടങ്ങുന്ന ഇരുപത്തഞ്ചംഗ കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!