Thodupuzha

കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് മുനിസിപ്പൽ ഈസ്റ്റ് മേഖല സമ്മേളനം

തൊടുപുഴ: ഈശ്വരനും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് സനാതനധർമ്മത്തിന്റെ കാതലെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ രക്ഷാധികാരി മുണ്ടമറ്റം രാധാകൃഷ്ണൻ പറഞ്ഞു. കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് മുനിസിപ്പൽ ഈസ്റ്റ് മേഖല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമിതിയംഗം പി.എൻ. ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതിയംഗം ആർ. വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബി. സരളാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ്. തുളസീധരൻ സംഘടനാ ചർച്ച നയിച്ചു. എം.എൻ. ശശിധരൻ സ്വാഗതവും എം.ആർ. നാരായണൻ നന്ദിയും പറഞ്ഞു. ഭാവാഹികളായി വി.എ. സുന്ദരരാജൻ (പ്രസിഡന്റ്), എസ്. വേണുഗോപാൽ (വൈസ് പ്രസിഡന്റ്), എം.ആർ. നാരായണൻ (സെക്രട്ടറി), എൻ. സുരേഷ് ബാബു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!