KarimannorLocal Live

കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ : പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കരിമണ്ണൂര്‍ : കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉടുമ്പന്നൂര്‍ യൂണിറ്റ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 40 കുട്ടികള്‍ക്കും എം.ജി യൂണിവേഴ്‌സിറ്റി എം.കോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഞ്ജന വിശ്വന്‍, എം.ജി യൂണിവേഴ്‌സിറ്റി ബി.കോം പരീക്ഷയില്‍ ആറാം റാങ്ക് നേടിയ അനഘ ഉണ്ണി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബി.ടെക് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സി.ബി രോഹിത്, റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുത്ത എന്‍സിസി കേഡറ്റ് സാര്‍ജന്റ് ബി. ശിവനന്ദ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. ടി.എം സുബൈര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.വി ഫിലിപ്പ്, ഇളംദേശം ബ്ലോക്ക് സെക്രട്ടറി എസ്. രാജീവ്, ടി.എം സുഗതന്‍, കെ.കെ ബാലചന്ദ്രന്‍, സി.കെ ശ്യാമള, കെ.ഐ മുഹമ്മദ്, പി.കെ രാജമ്മ, പി.എന്‍ വിശ്വനാഥന്‍, ടി.കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!