ChuttuvattomThodupuzha

കേരള സ്റ്റോറി പ്രദര്‍ശനം ; രൂപത ആസ്ഥാനത്തേക്ക് എം.എം. ഹസന്‍ മാര്‍ച്ച് നടത്തുന്നുവെന്ന വാര്‍ത്ത വ്യാജം : യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി

തൊടുപുഴ : കേരള സ്റ്റോറിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട്, ഇടുക്കി രൂപത മാപ്പ് പറയുകയെന്ന മുദ്രാവാക്യം ഉയര്‍ത്തി കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ രൂപത ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി.

യുഡിഎഫ് ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയിട്ടില്ല. ഇത് കോണ്‍ഗ്രസിനെ പൊതു സമൂഹത്തില്‍ അപകീര്‍ത്തിപെടുത്തുന്നതിനും അത് വഴി മതനിന്ദയും ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്നതിന് ഇടയാക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. സെബാസ്റ്റ്യന്‍ കെ. ജോസ് മുഖേന തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരികരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!