ChuttuvattomThodupuzha

തൊടുപുഴയില്‍ കേരള വെള്ളാള മഹാസഭ സംസ്ഥാന വാര്‍ഷിക സമ്മേളനം നടത്തി

തൊടുപുഴ: കേരള വെള്ളാള മഹാസഭ സംസ്ഥാന വാര്‍ഷിക സമ്മേളനം തൊടുപുഴ പുനലൂര്‍ മധു നഗറില്‍ നടന്നു.വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു.മഹാസഭ പ്രസിഡന്റ്  എന്‍.മഹേശന്‍ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തിയഞ്ഞൂറില്‍പരം പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം ബിനു ജെ. കൈമള്‍, മഹാസഭ ജനറല്‍ സെക്രട്ടറി പി.ഹരിദാസ്, കെ.വി.എം.എസ് സീനിയര്‍ വൈസ് പ്രസിഡന്റ് സുരേഷ്‌കുമാര്‍ ജി., സ്വാഗതസംഘം ചെയര്‍മാന്‍ വി.എസ്.ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!