Thodupuzha

കേരള വീല്‍ചെയര്‍ റൈറ്റ്‌സ്  ഫെഡറേഷന്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

തൊടുപുഴ: കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സംഘടനയിലെ അംഗങ്ങളുടെ, എസ്.എസ്.എല്‍.സി ക്കും പ്ലസ്ടു വിനും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയാണ് ക്യാഷ് അവാര്‍ഡു നല്‍കി ആദരിച്ചത്. ഉടുമ്പന്നൂര്‍ കവിശേരില്‍ മോഹനന്റെ മകന്‍ അജില്‍ മോഹന്‍, വണ്ടന്‍മേട് വരവുകാട് ജി.കെ ഭവനില്‍ ഗോപാലിന്റെയും സുശീലയുടെയും മക്കളായ റൂബിയ, ശരണ്‍രാജ് എന്നിവരെയാണ് ജില്ലാ കമ്മറ്റി അനുമോദിച്ചത്. ജില്ലാ സെക്രട്ടറി സാബു തൊടുപുഴ അജില്‍ മോഹന്റെ വീട്ടിലെത്തി ക്യാഷ് അവാര്‍ഡു നല്‍കി. അജില്‍ മോഹന്‍ കരിമണ്ണൂര്‍ സെന്റ്.ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

 

 

Related Articles

Back to top button
error: Content is protected !!