Thodupuzha

കെ.ജി.ഒ.എ ധര്‍ണ നടത്തി

 

തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കുക, നവകേരള സൃഷ്ടിക്കായി സിവില്‍ സര്‍വീസിനെ സജ്ജമാക്കുക, വര്‍ഗീയതയെ ചെറുക്കുക, സ്ത്രീ പക്ഷ കേരളത്തിനായി അണി ചേരുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പുന പരിശോധന സമിതി റിപ്പോര്‍ട്ടിന്‍ മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള യൂണിറ്റുകളില്‍ ധര്‍ണ നടത്തി. ജില്ലാതല ഉദ്ഘാടനം തൊടുപുഴ ടൗണ്‍, സിവില്‍ സ്‌റ്റേഷന്‍ എന്നീ യൂണിറ്റുകളില്‍ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംആര്‍ അര്‍ജുനന്‍ പിള്ള നടത്തി. ആലക്കോട്, പുറപ്പുഴ യൂണിറ്റുകളില്‍ നടന്ന ധര്‍ണ ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി. ജോസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഏരിയ പ്രസിഡന്റ് സ്റ്റാന്‍ലി എം.ജെ, ഏരിയ സെക്രട്ടറി ക്രിസ്റ്റി മൈക്കിള്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൈനി മോള്‍ ജോസഫ്, ഡോ. സി.കെ ഷൈലജ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!