Thodupuzha

കെ.ജി.ഒ.എ വനിതാ വാഹന ജാഥ തൊടുപുഴയില്‍ സമാപിച്ചു

തൊടുപുഴ: മൂന്നു ദിവസമായി ജില്ലയില്‍ പര്യടനം നടത്തി വന്നിരുന്ന കെ.ജി.ഒ.എ വനിതാ വാഹന ജാഥ തൊടുപുഴയില്‍ സമാപിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശൈലജ സുരേന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂന്നാം ദിവസത്തെ ജാഥ മൂലമറ്റത്ത് പി.ഡി സുമോന്‍ ഉദ്ഘാടനം ചെയ്തു. മുട്ടത്ത് ടി.എം റഷീദും വഴിത്തലയില്‍ കെ.എന്‍ പ്രഭാകരനും കരിമണ്ണൂരില്‍ എന്‍ സദാനന്ദനും ആലക്കോട് സംസ്ഥാന കമ്മിറ്റി അംഗം പി.എം ഫിറോസും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന്‍ പി. വിജയന്‍, ജില്ലാ പ്രസിഡന്റ് ഡോ. വി. ആര്‍ രാജേഷ്, ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി. ജോസ്, ജില്ലാ ട്രഷറര്‍ എ. പി മനോജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി. ജെ അനില്‍കുമാര്‍, സൈനിമോള്‍ ജോസഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. എസ് സൂരജ്, ഷൈനി സി. ആര്‍, ഷെല്ലി ജെയിംസ്, വി. എ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപനയോഗത്തില്‍ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി. ആര്‍ സോമന്‍, സി. ഐ. ടി. യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. വി ജോയി, ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി. എം സുബൈര്‍, ഡോ. കെ. കെ ഷാജി , ടി. എം ലൈല എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!