ChuttuvattomThodupuzha

കിഡ്‌സ് പവര്‍ ബാങ്ക് പുരസ്‌കാര വിതരണം ചെയ്തു

തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ കിഡ്‌സ് പവര്‍ ബാങ്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ വീടുകളില്‍നിന്നു വൈദ്യുതി ബില്ലുകള്‍ ശേഖരിക്കുകയും ഓരോ മാസവും എത്ര യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് കുറഞ്ഞതെന്ന് രേഖപ്പെടുത്തുകയും ചെയ്യുന്ന തുടര്‍പദ്ധതി ആയിരുന്നു കിഡ്‌സ് പവര്‍ ബാങ്ക്. കഴിഞ്ഞ ആറു മാസമായി 14,946 യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിച്ചു. ഏറ്റവും കൂടുതല്‍ വൈദ്യുതി ലാഭിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ നീനു പ്രശാന്ത് വിതരണം ചെയ്തു. സേതുലക്ഷ്മി ഗിരീഷ്, വിവേക് എം.വിവേക് എന്നിവരാണ് വിജയികള്‍. ഹെഡ്മാസ്റ്റര്‍ ബിജോയ് മാത്യു, സീനിയര്‍ അസിസ്റ്റന്റ് ഷൈനി തോമസ്, സ്റ്റാഫ് സെക്രട്ടറി ജിബിന്‍ മാത്യു, അധ്യാപകരായ സിസ്റ്റര്‍ കൊച്ചുറാണി, റ്റിഷാ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!