Thodupuzha

കെ.ജി.എസ്.എന്‍.എ ധര്‍ണ നടത്തി

 

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിന്ന് കെ.ജി.എസ്.എന്‍.എ ജില്ലാ കമ്മിറ്റി മുട്ടം ഗവ. സ്‌കൂള്‍ ഓഫ് നഴ്സിങ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. സര്‍ക്കാര്‍ നഴ്‌സിങ് വിദ്യാര്‍ഥികളുടെ സ്റ്റൈപ്പെന്റും യൂണിഫോം അലവന്‍സും കാലോചിതമായി വര്‍ധിപ്പിക്കുക, മെഡിക്കല്‍ കോളജിലെ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, നഴ്‌സിങ് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മെഡിക്കല്‍ – ഹോളിഡേ ലീവുകള്‍ പുനസ്ഥാപിക്കുക, പുരുഷ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ ധര്‍ണ കെ.ജി.എന്‍.എ സംസ്ഥാന സെക്രട്ടറിയറ്റംഗം എം.ആര്‍ രജനി ഉദ്ഘാടനം ചെയ്തു. ആരതി ഹരി അധ്യക്ഷത വഹിച്ചു. ഷീമോള്‍, സീമ, നിതിന്‍ പ്രസാദ്, ജിജോ നെല്‍സണ്‍, അമ്മു ശശി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!