Thodupuzha

കോടിക്കുളം സെന്റ്‌ മേരിസ് ഹൈസ്‌കൂളില്‍ കര്‍ഷക ദിനം ആചരിച്ചു

തൊടുപുഴ: കോടിക്കുളം സെന്റ്‌ മേരിസ് ഹൈസ്‌കൂളില്‍ കര്‍ഷക ദിനം ആചരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോണ്‍സണ്‍ പഴയപീടികയില്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. കോടിക്കുളം പഞ്ചായത്ത് മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനായി തിരഞ്ഞെടുത്ത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആല്‍ബര്‍ട്ട് ലിജോയെയും സ്‌കൂളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച സംഭാവനകള്‍ നല്‍കിവരുന്ന ഓഫീസ് സ്റ്റാഫ് അംഗം ആന്റണി ജോണിനെയും വാര്‍ഡ് മെമ്പര്‍ ജേര്‍ളി റോബി പൊന്നാട അണിയിച്ച് ആദരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷൈനി തോമസ, സ്റ്റാഫ് സെക്രട്ടറി അനി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കാര്‍ഷിക മേഖലയില്‍ നിന്നും ആധുനിക സമൂഹം പിന്തിരിയുന്ന ഇക്കാലത്ത് കോടിക്കുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ കുട്ടിക്കര്‍ഷകര്‍ തീര്‍ക്കുന്ന കൃഷിയുടെ വിസ്മയം കര്‍ഷക ദിനത്തിലെ വേറിട്ട കാഴ്ച്ചയാവുന്നു.

 

 

Related Articles

Back to top button
error: Content is protected !!