ChuttuvattomThodupuzha

കോടിക്കുളം കൃഷിഭവൻ അറിയിപ്പ്

കോടിക്കുളം: കൃഷിഭവൻ പരിധിയിൽ കൃഷി ചെയ്യുന്ന കർഷക സംഘങ്ങൾക്ക് കൃഷിക്കൂട്ടങ്ങളായി കൃഷിഭവനിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. സമാന ചിന്താഗതിക്കാർ ആയവരും, സ്വന്തം കൃഷിയിടത്തിലോ, കൂട്ടായി ഒരു കൃഷിയിടത്തിലോ കൃഷി ചെയ്യുന്നവരും, ഒരേ വിളകൾ കൃഷി ചെയ്യുന്നവരും, ഒരേ വാർഡിൽ ഉൾപ്പെട്ടവരുമായ കർഷകർക്ക് ഒരു കൃഷിക്കൂട്ടമായി കൃഷിഭവനിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കോടിക്കുളം പഞ്ചായത്ത് പരിധിയിൽ കൃഷി ചെയ്യുന്ന ഏതെങ്കിലും വിളകൾ മൂല്ല്യ വർദ്ധിത ഉല്പന്നങ്ങളായി നിലവിൽ വിപണനം ചെയ്യുന്നതോ, ചെയ്യാൻ താല്പര്യമുള്ളതോ ആയ കർഷകരും, കർഷക സംഘങ്ങളും കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക. 04862 264727

Related Articles

Back to top button
error: Content is protected !!