ChuttuvattomThodupuzha

കോലാനി അമരംകാവ് ദേവി ഭാഗവത നവാഹം: പന്തല്‍ കാല്‍നാട്ട് കര്‍മം നടത്തി

തൊടുപുഴ:കോലാനി അമരംകാവ് ദേവീക്ഷേത്രത്തില്‍ ഒക്ടോബര്‍ 13 മുതല്‍ 22 വരെ നടക്കുന്ന ദേവി ഭാഗവത നവാഹ വേദിയുടെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടന്നു. ക്ഷേത്രം മേല്‍ശാന്തി കടമ്പനാട് ശ്രീരാജ് നമ്പൂതിരി ചടങ്ങ് നിര്‍വഹിച്ചു. ക്ഷേത്ര തന്ത്രി  കാവനാട് രാമന്‍ നമ്പൂതിരി മുഖ്യനാചാര്യനായി നടക്കുന്ന  ദേവി  ഭാഗവതനവാഹ യജ്ഞത്തിന് വിപുലമായ സൗകര്യങ്ങളാണ് നവാഹ സമിതി ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര പൂജകള്‍ക്ക് ശേഷം നാമജപ ഘോഷയാത്രയായി എത്തിച്ചേര്‍ന്ന ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നവാഹം സ്വാഗത സംഘം ജനറല്‍  കണ്‍വീനര്‍ ഷാജു കെ.ബി, രക്ഷാധികാരി മഹാദേവന്‍, സുരേഷ് ജ്യോതി, രമേശ് ജ്യോതി, നവാഹ കമ്മിറ്റി അംഗങ്ങള്‍, കണ്‍വീനര്‍മാര്‍, ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍, മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!