Thodupuzha

കൊളുക്കുമല ട്രക്കിങ് സമാപിച്ചു

തൊടുപുഴ: ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊളുക്കുമലയിലേക്കു നടത്തിയ ട്രക്കിങ് പരിപാടി സമാപിച്ചു. ദേവികുളം സബ് കളലക്ടര്‍ രാഹുല്‍കൃഷ്ണശര്‍മ്മ സൂര്യനെല്ലി ഡി.ടി.പി.സി സെന്റര്‍ പരിസരത്തു നിന്നും യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 2 ബാച്ചുകളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70 ഓളം യുവതീ യുവാക്കള്‍ യാത്രയില്‍ പങ്കാളികളായി. കൊളുക്കുമലക്കു സമീപം ടെന്റിലെ താമസം, സൂര്യോദയവും സൂര്യാസ്തമയവും ദര്‍ശിച്ച്, കാടും മലയും വെള്ളച്ചാട്ടവും തേയില തോട്ടങ്ങളിലൂടെയും സഞ്ചരിച്ചു പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചാണ് യാത്ര പര്യവസാനിച്ചത്. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം

ആര്‍. മോഹന്‍, സന്തോഷ്‌കുമാര്‍ തേക്കടി എന്നിവര്‍ യാത്രക്ക് നേതൃത്വം നല്കി. പഞ്ചായത്തു വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അബ്ദുള്‍ സമദ് ആദ്യബാച്ചിലും എച്ച്.എം.എല്‍. ടൂറിസം ഹെഡ്ഡ് രമേഷ് രണ്ടാമതു ബാച്ചിലും പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

Related Articles

Back to top button
error: Content is protected !!