Thodupuzha

കോവിഡ്-19 : ഇടുക്കി ജില്ല – പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ

 

 

തൊടുപുഴ   : കോവിഡ് വൈറസിന്റെ ഒമൈക്രോൺ വകഭേദം വേഗത്തിൽ പടർന്ന് പിടിക്കാവുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് താഴെപ്പറയുന്ന കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവായിട്ടുള്ളതാണ്.

കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ പോലീസ്, തദ്ദേശസ്വയംഭരണം, റവന്യൂ തുടങ്ങി കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് ലഭ്യമാക്കുവാൻ ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിക്കണം.

കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി അത്തരം സ്ഥലങ്ങളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പ് മേധാവികൾക്ക് അനുവദിക്കാം.

ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ ജനുവരി 21 മുതൽ രണ്ടാഴ്ച്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം നടത്തണം. ഈ കാലയളവിന് ശേഷമുള്ള അദ്ധ്യയനത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ഉടൻ തന്നെ അവിടം 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽ, ഹെഡ് മാസ്റ്റർ എന്നിവർക്ക് അധികാരം നൽകും.

എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും, പരിപാടികളും, ചടങ്ങുകളും ഓൺലൈനായി മാത്രം നടത്തണം.

മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ എല്ലാത്തരം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.

എല്ലാ കടകളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കണം.

മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിൽ ഒരാളെന്ന നിലയിൽ നിശ്ചയിക്കുകയും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കണം. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തേണ്ടതാണ്.

ഈ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനായി ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, ഇൻസിഡന്റ് കമാൻഡർമാർ എന്നിവരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!