Thodupuzha

തൊടുപുഴ നഗരസഭയില്‍  കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി

 

തൊടുപുഴ: നഗരസഭാ പരിധിയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തൊടുപുഴ നഗരസഭയില്‍ ഹെല്‍പ്പ് ഡെസ്‌കും കണ്‍ട്രോള്‍ റൂമും തുടങ്ങി. നഗരസഭാ ഓഫീസിലെ ചില ഉദ്യോഗസ്ഥരും ജീവനക്കാരും കോവിഡ് പോസിറ്റീവ് ആയി ക്വാറന്റൈനിലായതിനാല്‍ നഗരസഭാ ഓഫീസില്‍ നിന്നും നേരിട്ട് നല്‍കുന്ന സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കെട്ടിട നികുതി അടയ്ക്കാനും, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മുതലായവ നല്‍കുവാനും, ജനന മരണ രജിസ്ട്രേഷന്‍ മുതലായ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാക്കിയതായി ചെയര്‍മാന്‍ അറിയിച്ചു. കോവിഡ് പോസിറ്റീവ് ആയ ജീവനക്കാര്‍ രോഗമുക്തരായി തിരികെ വരുന്ന മുറയ്ക്ക് ഹെല്‍പ്പ് ഡെസ്‌കിലും കണ്‍ട്രോള്‍ റൂമിലും ഷിഫ്ടുകളായി ജീവനക്കാരെ വിന്യസിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സൗകര്യമാണ് നഗരസഭയിലേത്. ഫോണ്‍: 04862-222711.

Related Articles

Back to top button
error: Content is protected !!