Thodupuzha

12-14 വ​യ​സു​കാ​ർ​ക്ക് മാ​ർ​ച്ച് ആ​ദ്യം മു​ത​ൽ കോ​വി​ഡ് വാ​ക്സി​ൻ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 12-14 വ​യ​സു​കാ​ർ​ക്ക് മാ​ർ​ച്ച് ആ​ദ്യം മു​ത​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. നാ​ഷ​ണ​ൽ ടെ​ക്നി​ക്ക​ൽ അ​ഡ്‌വൈ​സ​റി ഗ്രൂ​പ്പ് ഓ​ണ്‍ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍റെ കോ​വി​ഡ് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ.​കെ.​അ​റോ​റ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

 

നി​ല​വി​ൽ 15-18 വ​യ​സ​നി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ജ​നു​വ​രി മൂ​ന്നി​നാ​ണ് ഇ​ത് ആ​രം​ഭി​ച്ച​ത്. ഇ​വ​ർ​ക്കു​ള്ള ര​ണ്ടാം ഡോ​സ് വി​ത​ര​ണം ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ ആ​രം​ഭി​ക്കും. ഇ​തി​ന് പു​റ​മേ​യാ​ണ് മാ​ർ​ച്ച് ആ​ദ്യം 12-14 വ​യ​സു​കാ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി തു​ട​ങ്ങു​ക.

 

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്ന രാ​ജ്യ​ത്തെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം. ഇ​തു​വ​രെ 157.20 കോ​ടി വാ​ക്സി​നു​ക​ൾ രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്തു​വെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്.

Related Articles

Back to top button
error: Content is protected !!