Thodupuzha

ക്രിമിനലുകളെ മഹത്വവൽക്കരിക്കുന്നത് അപകടകരം- അഡ്വ.എസ്.അശോകൻ


തൊടുപുഴ: ക്രിമിനലുകളെ മഹത്യ വൽക്കാൻ ശ്രമിക്കുന്നവർ ക്രിമിനലുകളെക്കാൾ അപകടകാരികളാണെന്ന് KPCC ജന.സെക്രട്ടറി അഡ്വ.എസ്.അശോകൻ അഭിപ്രായപ്പെട്ടു.രാജ്യത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചു നടത്തിയ രാജീവ് ഗാന്ധിയുടെ ഘാതകനെ ഹീറോയാക്കാൻ ശ്രമിക്കുന്നവർ രഹസ്യ അജണ്ടകളുള്ളവരാണ്. ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനും സമൂഹത്തെ നേർവഴിയിൽ നയിക്കാനും അധ്യാപകർക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സർവ്വീസിൽ നിന്നും വിരമിച്ച KPSTA മുൻ സംസ്ഥാന ഭാരവാഹികൾക്കുള്ള യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവ്വീസിൽ നിന്നും വിരമിച്ച സംസ്ഥാനസിഡൻ്റ് എം.സലാഹുദീൻ, ട്രഷറർ എസ്.സന്തോഷ് കുമാർ,നിസാം ചിതറ,ജോൺസൺ സി.ജോസഫ്, വി.കെ.കിങ്ങിണി എന്നിവർക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നൽകി.സംസ്ഥാന പ്രസിഡൻറ് സി.പ്രദീപ്, ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ, വൈസ് പ്രസിഡൻറുമാരായ വി.എം.ഫിലിപ്പച്ചൻ, പി.കെ.ഷാജിമോൻ, സെക്രട്ടറി വി.ഡി.എബ്രാഹം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ജില്ലാ പ്രസിഡൻ്റ് പി.എം.നാസറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് സി.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി .ജന.സെക്രട്ടറി പി.കെ.അരവിന്ദൻ, വി.എം.ഫിലിപ്പച്ചൻ, പി.കെ.ഷാജിമോൻ, വി.ഡി.എബ്രാഹംനിസാം ചിതറ, ജോൺസൺ.സി.,ജോസഫ്, വി.കെ.കിങ്ങിണി, മുഹമ്മദ് ഫൈസൽ, ജോളി മുരിങ്ങമറ്റം, ഷെല്ലി ജോർജ്, കെ.രാജൻ, ബിജോയി മാത്യു, അനീഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!