Thodupuzha

ബൈക്ക് കത്തിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് കെ.പി.എം.എസ്

ശാസ്താംപാറ: ഇടവെട്ടി ഗവ.എല്‍.പി സ്‌കൂള്‍ (ശാസ്താംപാറ ) ഡ്രൈവറുടെ ബൈക്ക് സ്‌കൂളിന്റെ പോര്‍ച്ചില്‍ കത്തി നശിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് കെ.പി.എം.എസ് തൊടുപുഴ യൂണിയന്‍ സെക്രട്ടറി പ്രകാശ് തങ്കപ്പന്‍ ആവശ്യപ്പെട്ടു. അടുത്ത നാളുകളിലാണ് സ്‌കൂളിനോട് ചേര്‍ന്നുള്ള തുടര്‍വിദ്യാ കേന്ദ്രത്തിലും തയ്യല്‍ക്കടയിലും സമാനമായ തീപിടുത്തമുണ്ടായത്. ഇന്നലെ നടന്ന തീപിടുത്തം സമീപവാസികള്‍ കണ്ടില്ലായിരുന്നെങ്കില്‍ വന്‍ ദുരന്തമായി മാറിയേനെ. സംഭവം നടന്ന്  രണ്ട് ദിവസം കഴിഞ്ഞിട്ടും കാര്യമായ അന്വേഷണംനടന്നിട്ടില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!